ഇരിട്ടിയിലെ വ്യാപാരികൾക്കും ഇനി റെസ്‌ക്യു ടീം



ഇരിട്ടിയിലെ വ്യാപാരികൾക്കും ഇനി റെസ്‌ക്യു ടീം







ഇരിട്ടി: വ്യാപാരികൾക്കായി ഇരിട്ടി മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികളെ ഉൾപ്പെടുത്തി റെസ ടീം രൂപീകരിച്ചു. ഇരിട്ടി ടൗണുമായി ബന്ധപ്പെട്ട് അത്യാവശ്യഘട്ടങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നവരെ ഉൾപ്പെടുത്തിയാണ് റെസ്ക്യൂ ടീം ഉണ്ടാക്കിയിരിക്കുന്നത്. ഫിറോസ് മുരിക്കിൻചേരിയാണ് ടീം ക്യാപ്റ്റൻ. സന്തോഷ് ചൈത്യയാണ് വൈസ് ക്യാപ്റ്റൻ.

ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്ന യോഗത്തിൽ മർച്ചന്റ്റ് അസോസിയേഷൻ പ്രസിഡണ്ട് അയൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അശോകൻ, ഷാനിഫ്, രാഹുൽ, മർച്ചൻ്റ് അസോസിയേഷൻ സെക്രട്ടറി ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു.