യൂത്ത് ലീഗ് വൈറ്റ് ഗാർഡിനുള്ള സ്‌നേഹദരവ് നടത്തി
ഇരിട്ടി: വയനാട് ഉൾപ്പടെ കാലവർഷക്കെടുതിയിൽ സന്നദ്ധ സേവകരായി പ്രവർത്തിച്ച മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌നേഹദരവ് സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌എം എം മജീദ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മുഖ്യതിഥിയായി, വയനാട് മുഴുവൻ ദിവസ സേവകനായി പ്രവർത്തിച്ച അബ്ദുൽ ലത്തീഫ് നെയും സഹപ്രവർത്തകരെയും ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ആദരിച്ചു. ഒ ഹംസ, സി അബ്ദുള്ള, അരിപ്പയിൽ മുഹമ്മദ് ഹാജി, എം കെ മുഹമ്മദ്, എം പി അബ്ദുറഹ്‌മാൻ, പൊയിലൻ ഇബ്രാഹിം ഹാജി, എം കെ ഹാരിസ്, കെ വി റഷീദ്, എം ഗഫൂർ മാസ്റ്റർ, എൻ മുഹമ്മദ്, മുല്ലേരിക്കണ്ടി അബ്ദുൽ കാദർ, സി ഹാരിസ് ഹാജി, റൈഹാനത്ത് സുബി, ഫവാസ് പുന്നാട്, പി കെ ബൽക്കീസ്, നാസർ കേളോത്, റംഷാദ് കെ പി, ഇ കെ ശഫാഫ്, എം എം നൂർജഹാൻ, തറാൽ ഹംസ ഹാജി,സലാം വള്ളിത്തോട്, ഷംനാസ് മാസ്റ്റർ, സമീർ പുന്നാട്, വി പി റഷീദ്, ലത്തീഫ് വിളക്കോട്, അബ്ദുറഹ്മാൻ കേളകം എന്നിവർ സംസാരിച്ചു