സംവിധായകന്‍ മോഹന്‍ അന്തരിച്ചു
സംവിധായകന്‍ മോഹന്‍ അന്തരിച്ചു. വിടപറഞ്ഞത് എണ്‍പതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകര്‍ത്തിയ സംവിധായകന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.ഭാര്യ -അനുപമ, രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇരിങ്ങാലക്കുട സ്വദേശിയാണ്.
വിടപറയും മുന്‍പേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.
പി വേണുവിന്റെ സഹായിയായി തുടക്കം കുറിച്ച മോഹന്‍ പിന്നീട് ജോണ്‍പോളുമായി ചേര്‍ന്ന് മികവാര്‍ന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധര്‍വ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള, ശാലിനി എന്റെ കൂട്ടുകാരി പോലുള്ള സിനികളില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവര്‍ണ്ണകാലത്തെ മുന്‍ നിര സംവിധായകനായിരുന്നു മോഹന്‍.