ആറു വയസുകാരിയെ മദ്രസക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ

ആറു വയസുകാരിയെ മദ്രസക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ





കൊച്ചി: എറണാകുളത്ത് ആറു വയസുകാരിയെ മദ്റസയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

അയ്യപ്പൻകാവ് പ്രദേശത്തുള്ള ഒരു മദ്റസയിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മദ്റസയിലെ താത്കാലിക അധ്യാപകനാണ് അൻസാരി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി