കർഷകരെ ആദരിച്ചു
കാക്കയങ്ങാട് :പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ (No. 13 ITY 9559,KSLC, Govt of Kerala ) ആഭിമുഖ്യത്തിൽ, ചിങ്ങം -01 കർഷക ദിനത്തിൽ നാട്ടിലെ 'മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ. കുനിയിൽ അഹമ്മദ് കുട്ടി ഹാജിയെയും, 'മികച്ച കർഷകതൊഴിലാളി ' യായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. കമല കുഞ്ഞും വള്ളിയെയും ആദരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷഫീന മുഹമ്മദ്, വായന ശാല പ്രസിഡന്റ് ശ്രീ. അബ്ദുൽ സലാം എന്നിവർ കർഷകരെ പൊന്നാട അണീക്കുകയും, ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. പി. സലാമിന്റെ അധ്യക്ഷതയിൽ വായനശാല യിൽ വെച്ചു ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീമതി ഷഫീന മുഹമ്മദ് ഉത്ഘാടനം ചെയ്തു. ശിഹാബ് സി എച് സ്വാഗതവും, ലൈബ്രേറിയൻ ശ്രീമതി ഫൗസിയാബി നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂനുസ് പാണംബ്രോൻ, ഹാരിസ്. സി, 'വയോജന വേദി ' അംഗം ഹസ്സൈനാർ.പി, കെ പി അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാക്കൾക്കൊപ്പം, അംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും ചെയ്തു.