മലപ്പുറം: താന്‍ വിചാരിച്ചാല്‍ സിപിഎമ്മിന് 25 പഞ്ചായത്തുകളില്‍ ഭരണം പോകുമെന്നും തനിക്കെതിരായ കേസുകള്‍ നില നില്‍ക്കില്ലെന്നും വിവാദനായകന്‍ പി.വി. അന്‍വര്‍. തന്റെ യോഗത്തില്‍ ആളുകൂടിയ കാര്യം പൊതുജനം വിലയിരുത്തട്ടെയെന്നും നിയമസഭയില്‍ കസേര കിട്ടിയില്ലെങ്കില്‍ നിലത്തിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതൊരു വിപ്ലവമായി മാറുമെന്ന പറഞ്ഞതാണ് അതു സംഭവിച്ചു. പൊതുയോഗത്തെ ജനം വിലയിരുത്തട്ടെയെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വേ നടത്തുമെന്നും പറഞ്ഞു. തന്നെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നു.
സിപിഎം വെല്ലുവിളിച്ചാല്‍ അതേറ്റെടുക്കാന്‍ തയ്യാറാണെന്നും തന്റെ മെക്കിട്ട് കയറിയാല്‍ തിരിച്ചു പറയുമെന്നും തന്റെ നെഞ്ചത്ത് കയറാതെ യുവാക്കളുടെ കാര്യം സര്‍ക്കാര്‍ നോക്കണമെന്നും പറഞ്ഞു. നിയമസഭയില്‍ കസേരയില്ലെങ്കില്‍ നിലത്തിരിക്കാന്‍ താന്‍ തയ്യാറാകും സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യത്തില്‍ പരാതി നല്‍കില്ലെന്നും പറഞ്ഞു.
പി ശശിക്കെതിരേയും അന്‍വര്‍ ആഞ്ഞടിച്ചു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുകയാണ്. പി.ശശിക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും ഒരു എസ്പി വിചാരിച്ചാല്‍ മാത്രം അത്് നടക്കില്ലെന്ന് വിചാരിക്കാന്‍ കോമണ്‍സെന്‍സ് മാത്രം മതിയെന്നും പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതിരോധവുമായി സിപിഎമ്മും രംഗത്ത് വന്നു. അന്‍വറിനെ കേള്‍ക്കാന്‍ എത്തിയ ആള്‍ക്കൂട്ടം സിപിഎമ്മിനെ ഭയപ്പെടുത്തുന്നില്ലെന്നും അതൊന്നും സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇതില്‍ പാര്‍ട്ടിക്ക് വേവലാതിയില്ലെന്നും ഇടതുപക്ഷ കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പറഞ്ഞു.