ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉള്‍പ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പരിഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും.

സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പേര്‍ട്ടിന്റെ പൂര്‍ണ്ണമായ രൂപം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മുദ്ര വച്ച കവറില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നുള്ള നടപടികള്‍ പ്രത്യേക ബെഞ്ചാണ് തീരുമാനിക്കുക.