രണ്ട് വര്‍ഷത്തെ സേവന കാലഘട്ടത്തില്‍ മികവോടെ ജോലി ചെയ്ത ആറളം വില്ലേജ് ഓഫീസര്‍ എ.എം. ജോണിന് എടൂര്‍ പൗരാവലി സ്‌നേഹോഷ്മള യാത്രയയപ്പ് നല്‍കി.

ജനകീയ വില്ലേജ് ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി 





ഇരിട്ടി : രണ്ട് വര്‍ഷത്തെ സേവന കാലഘട്ടത്തില്‍ മികവോടെ ജോലി ചെയ്ത ആറളം വില്ലേജ് ഓഫീസര്‍ എ.എം. ജോണിന് എടൂര്‍ പൗരാവലി സ്‌നേഹോഷ്മള യാത്രയയപ്പ് നല്‍കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉപഹാരം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പള്ളി, സ്ഥിരംസമിതി അധ്യക്ഷരായ ജോസ് അന്ത്യാംകുളം, ഇ.സി. രാജു, വില്ലേജ് ഓഫീസര്‍ സുലോചന, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശന്‍, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. മേരിക്കുട്ടി, ഷീബ രവി, ഷൈന്‍ ബാബു, വിവിധ പ്രതിനിധികളായ വി.വി. ജോസഫ് വേങ്ങത്താനം, വിപിന്‍ തോമസ്, തോമസ് തയ്യില്‍, മാത്യൂസ് കൂട്ടിയാനി, സിറിയക് പാറയില്‍, ടി.സി.മനോജ്, കെ.കെ.വിനോദ്, ഉണ്ണികൃഷ്ണന്‍, പീറ്റര്‍ കൊച്ചുചെറുനിലം എന്നിവര്‍ പ്രസംഗിച്ചു. ആറളത്ത് നിന്ന് അയ്യന്‍കുന്നിലേക്കാണ് സ്ഥലം മാറ്റം. ആറളത്ത് പുതിയ വില്ലേജ് ഓഫീസറായി സുലോചന ചുമതലയേറ്റു.