ഉളിക്കൽ :ഒരു ദേശം ആകെ ഭക്തിപ്രഹർഷത്തിൽ ആറാടി നിന്ന പുണ്യ മുഹൂർത്തത്തിൽ, നാമ സങ്കീർത്തന മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന ഗണേശ വിഗ്രഹ പ്രതിഷ്ഠയോടെ ഇക്കൊല്ലത്തെ പരിക്കളം വീരപഴശ്ശി സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഗണേശോത്സവത്തിന് ശുഭാരംഭം കുറിച്ചു

പരിക്കളം വീരപഴശ്ശി സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഗണേശോത്സവത്തിന് ശുഭാരംഭം കുറിച്ചു










ഉളിക്കൽ :ഒരു ദേശം ആകെ ഭക്തിപ്രഹർഷത്തിൽ ആറാടി നിന്ന പുണ്യ മുഹൂർത്തത്തിൽ, നാമ സങ്കീർത്തന മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന ഗണേശ വിഗ്രഹ പ്രതിഷ്ഠയോടെ ഇക്കൊല്ലത്തെ പരിക്കളം വീരപഴശ്ശി സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഗണേശോത്സവത്തിന് ശുഭാരംഭം കുറിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മണ്ഡപപറമ്പ് മഹാഗണപതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഗണേശ വിഗ്രഹം ദേശവാസികൾ മംഗളാരതിയോടും വായ്ക്കുരവയോടും കൂടി സ്വീകരിച്ച് പതിഷ്ഠാ മണ്ഡപത്തിലേക്ക് ആനയിച്ചു. തുടർന്ന് ബ്രഹ്മശ്രീ അഖിലേഷ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠപൂജകൾ പൂർത്തിയാക്കി.ശേഷം ശ്രീ ധനേഷ് പരിക്കളം, രാജേഷ് വള്ളിത്തോട്, എന്നിവരുടെ മുഖ്യ നേതൃത്വത്തിൽ ഭക്തിഗാനസുധയും അരങ്ങേറി. നാളെ രാവിലെയും ഉച്ചക്കും വൈകിട്ടും വിശേഷാൽ പൂജകൾ, വൈകിട്ട് 6ന് ഭാഗവതാചാര്യൻ ശ്രീ വിജയൻ വയത്തൂരിൻ്റെ ആധ്യാത്മിക പ്രഭാഷണം, തുടർന്ന് ഭക്തിഗാനസുധ, ഭജന എന്നിവ നടക്കും. മറ്റന്നാൾ മുപ്പതാം തീയതി രാവിലെ മഹാഗണപതിഹോമം തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദഊട്ട് വൈകുന്നേരം അഞ്ചുമണിക്ക് സമൂഹപുഷ്പാഞ്ജലിക്ക് ശേഷം മെഗാ ഡിജെ തമ്പോലയുടെയും മറ്റ് നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നിമഞ്ജന ഘോഷയാത്ര. ഉളിക്കൽ ടൗൺ ചുറ്റി മണ്ഡപപറമ്പ് മഹാഗണപതി ക്ഷേത്രം വഴി ശ്രീ മൂലേത്തുംകുന്ന് ശിവക്ഷേത്രത്തിലെ നിമഞ്ജന ഘട്ടിൽ നിമഞ്ജനം ചെയ്യും.