‘പൊലീസിനെ കയറൂരി വിട്ടു’: സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമർശനം. പി വി അൻവർ എം എൽ എയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിന് വിമർശനം നേരിടേണ്ടി വന്നത്. (CM pinarayi vijayan gets much of the criticism in cpm branch meetings)
ഉയരുന്നത് ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി ‘കയറൂരി വിട്ടെന്ന’ രീതിയിലുള്ള വിമർശനങ്ങളാണ്.
അൻവർ എം എൽ എയുടെ ആരോപണത്തിലെ വസ്തുത അറിയണമെന്നാവശ്യപ്പെട്ട പ്രതിനിധികൾ, ഇക്കാര്യം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു.
അതോടൊപ്പം പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിൻ്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനമുണ്ട്.