ഇരിട്ടിയിലെ യുവസാഹിത്യകാരിയും ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രവർത്തക സമിതി യംഗവുമായ ബുഷ്റ സലാം പുന്നാടിൻ്റെപുതിയപുസ്തകത്തിന്റെ കവർ പ്രകാശനം നടത്തി

"ഓർമ്മകൾപിറക്കുന്നിടം" 
 ബുഷ്റസലാം പുന്നാടിൻ്റെ
 പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു



@ameen white
























ഇരിട്ടി: ഇരിട്ടിയിലെ യുവസാഹിത്യകാരിയും ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രവർത്തക സമിതി യംഗവുമായ ബുഷ്റ സലാം പുന്നാടിൻ്റെ
പുതിയപുസ്തകത്തിന്റെ കവർ പ്രകാശനം നടത്തി. 
മാക്ബത്ത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബുഷ്റസലാം പുന്നാടിന്റെ "ഓർമ്മകൾ പിറക്കുന്നിടം" എന്ന പുസ്തകത്തിന്റെ കവർപ്രകാശനം
ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ കെ. ഇ ശ്രീജ പ്രകാശനം ചെയ്തു.
ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം നേതൃത്വത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻ്റ് സി.കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷനായി.

 നവംബർ 5 മുതൽ  ഷാർജയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ "ഓർമ്മകൾ പിറക്കുന്നിടം" എന്നപുസ്തകം പ്രകാശനം ചെയ്യും.
ചടങ്ങിൽ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഭാരവാഹികളായ സന്തോഷ് കോയിറ്റി, സി.കെ.ലളിത ടീച്ചർ, മനോജ് അത്തിത്തട്ട്, വി.ദാമോധരൻ, സി.ഹരിഷ് മാസ്റ്റർ, സിനോജ് മാക്സ്, എൻ.എം. രത്നാകരൻ മാസ്റ്റർ എം.ശ്രീനിവാസൻ ,പി .വി.അബ്ദുൾ റഹ്മാൻ,ശോഭന മഞ്ഞക്കര, മിനി രാജീവ്, ബുഷ്റസലാം, സരിത ശിവദാസ്, കെ ടി ഗീത,എന്നിവർ സംസാരിച്ചു