ഉളിക്കൽ:കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വ്യാപകമായി തുറക്കപ്പെട്ട പെട്രോൾ പമ്പുകൾ ഗ്യാസ് ഏജൻസികൾ എന്നിവ അധാർമ്മിക മാർഗത്തിലൂടെ ലൈസൻസ് സമ്പാദിച്ചവ ആണെന്ന സംശയം സമൂഹത്തിൽ ബലപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി കേന്ദ്ര സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും ഇതിനു വേണ്ടി കേരളത്തിലെ ഉദ്യോഗസ്ഥ ഭരണകൂട ഇടപെടലുകളും കള്ളപ്പണ കൈക്കൂലി ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്നും

സമീപകാലത്ത് ആരംഭിച്ച പെട്രോൾ പമ്പുകൾ ഗ്യാസ് ഏജൻസികൾ എന്നിവയുടെ ലൈസൻസ് നടപടിക്രമങ്ങളെപ്പറ്റി കേന്ദ്ര ഏജൻസികൾ സമഗ്രാന്വേഷണം നടത്തണം.















ഉളിക്കൽ:
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വ്യാപകമായി തുറക്കപ്പെട്ട പെട്രോൾ പമ്പുകൾ ഗ്യാസ് ഏജൻസികൾ എന്നിവ അധാർമ്മിക മാർഗത്തിലൂടെ ലൈസൻസ് സമ്പാദിച്ചവ ആണെന്ന സംശയം സമൂഹത്തിൽ ബലപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി കേന്ദ്ര സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും ഇതിനു വേണ്ടി കേരളത്തിലെ ഉദ്യോഗസ്ഥ ഭരണകൂട ഇടപെടലുകളും കള്ളപ്പണ കൈക്കൂലി ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്നും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളെയും സംരഭകരെയും ഉദ്യോഗസ്ഥ സംവിധാനമുപയോഗിച്ച് ചൂഷണം ചെയ്യുന്നതും, ബുദ്ധിമുട്ടിക്കുന്നതും, നടപടിക്രമങ്ങൾക്ക് പണപ്പിരിവു നടത്തുന്നതും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും BJP ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രജിമോൻ'KR കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും, ധനമന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.