ഇരിട്ടി: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍, ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ എന്നിവയുടെ നേതൃത്തില്‍ ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും നടത്തി..

ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും നടത്തി
















ഇരിട്ടി: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍, ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ എന്നിവയുടെ നേതൃത്തില്‍ ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഷാലു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍, ഇക്കോപാര്‍ക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാല്‍, ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, എ.പി.സ്മിത എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ അംഗങ്ങളും അലങ്കാര ചെടികള്‍ നട്ടു. തുടര്‍ന്ന് ഗാനമേളയും നടത്തി