@ameen white

നടുവിൽ(കണ്ണൂർ): പോത്തുകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽനിന്ന് രണ്ട് വടിവാളുകൾ കണ്ടെത്തി. പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ.
തോട്ടത്തിലെ മരങ്ങൾ മുറിക്കുന്നതിനിടയിൽ തൊഴിലാളികളാണ് വടിവാളുകൾ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എൻ. ബിജോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വടിവാളുകൾ കസ്റ്റഡിയിലെടുത്തു.
ആയുധങ്ങൾ കൈവശം വച്ചിരുന്നവർ റബർതോട്ടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം. ആയുധം ഒളിപ്പിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു