കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ കൊല്ലപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കുടുംബം. അര്‍ജുന്റെ പേരില്‍ പലതരത്തിലുള്ള ധനശേഖരണം നടത്തുന്നുണ്ട് എന്നും അത്തരമൊരു സഹായം വേണ്ട എന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. കുടുംബം ഇതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ട് എന്നും വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്‍മാറണം എന്നും കുടുംബം ആവശ്യപ്പെട്ടു.
കോടികളുടെ സഹായം ഞങ്ങള്‍ക്ക് പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് കൊടുക്കുക. ഞങ്ങള്‍ക്ക് പണത്തിന്റെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടി ആര്‍ക്കും പണം കൊടുക്കരുത്. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് എന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ കുട്ടിയെ തന്റെ മകനായി വളര്‍ത്തും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും കുടുംബം ചോദിക്കുന്നു.
യൂട്യൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി ഈശ്വര്‍ മാല്‍പെയും മനാഫും നാടകം കളിച്ചു. ആദ്യഘട്ടത്തില്‍ മനാഫ് ഇങ്ങനെയായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നത്. സാധാരണ എല്ലാ കുടുംബങ്ങള്‍ക്കും ഉള്ള ബാധ്യതകളെ ഞങ്ങള്‍ക്കുള്ളൂ. അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുകയും മകന്റെ കാര്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതും ഇവിടത്തെ ഭരണസംവിധാനങ്ങളാണ്.
മറ്റ് സഹായങ്ങളൊന്നും ആവശ്യമില്ല. ഇനിയും രീതി തുടര്‍ന്നാല്‍ നിയമപരമായി നേരിടും എന്നും കുടുംബം വ്യക്തമാക്കി. എസ്പിയും എംഎല്‍എയും മനാഫിനെതിരെ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ ചെയ്തില്ല. നേരിട്ട് ബന്ധപ്പെട്ട് ഈ പ്രവൃത്തി നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്നും കുടുംബം പറയുന്നു.
സഹോദരന്‍ മുബീനോടുള്ള ബഹുമാനം കൊണ്ടാണ് മനാഫിനെതിരെ ഇത് വരെ പ്രതികരിക്കാതിരുന്നത്. എസ്പിയും എംഎല്‍എയും മനാഫിനെതിരെ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ ചെയ്തില്ല. നേരിട്ട് ബന്ധപ്പെട്ട് ഈ പ്രവൃത്തി നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്നും കുടുംബം പറയുന്നു. സഹോദരന്‍ മുബീനോടുള്ള ബഹുമാനം കൊണ്ടാണ് മനാഫിനെതിരെ ഇത് വരെ പ്രതികരിക്കാതിരുന്നത്.
അര്‍ജുന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്നു തരത്തിലുള്ള പ്രചരണം ഉണ്ടായി. പുതിയ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നാണ് മനാഫ് പറഞ്ഞത്. അത് അംഗീകരിക്കില്ല എന്നും കുടുംബം പറഞ്ഞു. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും കുടുംബം പ്രതികരിച്ചു. മനാഫിന്റെ കുടുംബം പോലെ അദ്ദേഹത്തിനൊപ്പമില്ലെന്നും അതിന്റെ തെളിവ് കൈയിലുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കുടുംബം പറഞ്ഞു. ജിതിനേയും കൃഷ്ണപ്രിയയേയും കൂടാതെ അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.