കുടുംബ വഴക്ക്; കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
@ameen white

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.