ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍


ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍



കോഴിക്കോട്; ആശുപത്രിയില്‍ യുവതിയെപീഡിപ്പിച്ച കേസില്‍ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. ബി മഹേന്ദ്രന്‍ (24) ആണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു.
ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കായി എത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ജൂലൈയിലായിരുന്നു.പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സയിച്ചിരുന്നത്.ഇവ്ര്# തിരക്കായിരുന്നതിനാല്‍ മഹേന്ദ്രന്‍ ഫിസിയോ തെറാപ്പിക്കായി എത്തി. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.