അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, വയോജന പക്ഷാചരണത്തിന്റെ ഭാഗമായി,,'വയോജന വേദിയുടെ ' മുതിർന്ന അംഗവും, വായനശാല പ്രവർത്തനത്തിൽ സജീവ താല്പര്യം പ്രകടിപ്പിക്കുന്നവരുമായ പൊയിലൻ ഉക്കാസ് ഹാജിയെ, വയോജന വേദി കമ്മിറ്റിയംഗം പാണംബ്രോൻ സലാം പൊന്നാട അണീച്ചു ആദരിച്ചു

വയോജന പക്ഷാചരണം 























കാക്കയങ്ങാട് :അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ (No. 13 ITY 9559) ആഭിമുഖ്യത്തിൽ,  വയോജന പക്ഷാചരണത്തിന്റെ ഭാഗമായി,,'വയോജന വേദിയുടെ ' മുതിർന്ന അംഗവും, വായനശാല പ്രവർത്തനത്തിൽ സജീവ താല്പര്യം പ്രകടിപ്പിക്കുന്നവരുമായ പൊയിലൻ ഉക്കാസ് ഹാജിയെ, വയോജന വേദി കമ്മിറ്റിയംഗം പാണംബ്രോൻ സലാം പൊന്നാട അണീച്ചു ആദരിച്ചു. പ്രസിഡന്റ് സലാം പാണംബ്രോന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ,സെക്രട്ടറി യൂനുസ് പാണംബ്രോൻ സ്വാഗതവും, കെ. പി അബൂബക്കർ ഹാജി, സലാം. പി എന്നിവർ ആശംസകളും നേർന്നു.
      തുടർന്ന് കേരള ഗ്രന്ഥശാല സംഘം (Govt of Kerala ) സംസ്ഥാന തലത്തിൽ നടത്തപ്പെടുന്ന 'വായനോത്സവ' ത്തിന്റെ ഭാഗമായി വനിതകൾക്കും, U.P. സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. വനിതകളും, വിദ്യാർത്ഥികളും മൽസരത്തിൽ സജീവമായി പങ്കെടുത്തു.