@ameen white
എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍. സരിന്‍ അംഗമായിട്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്. സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്.
വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സരിൻ സമ്മതം അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇക്കാര്യം സരിൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും കാഴ്ച്ച വയ്ക്കുക.
രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയി പ്രഖ്യാപിച്ചതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു.