കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ ഇസ്ലാമിക് സ്റ്റഡീസ് പരീക്ഷയില്‍ ഉളിയില്‍ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ ഇസ്ലാമിക് സ്റ്റഡീസ് പരീക്ഷയില്‍ ഉളിയില്‍ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം റാങ്ക്

















ഇരിട്ടി:കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. ഇസ്ലാമിക് സ്റ്റഡീസ് പരീക്ഷയില്‍ ഉളിയില്‍ സ്വദേശി ഹാഫിള് മുഹമ്മദ് അജ്മലിന് ഒന്നാം റാങ്ക്. മലപ്പുറം വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിസിലെ വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച അജ്മല്‍ നിരവധി ദേശീയ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലുമുള്‍പ്പടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണിപ്പോള്‍.
നേരത്തെഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അജ്മല്‍ ഇപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി. എഡ് പഠനം നടത്തികൊണ്ടിരിക്കുന്നു.

ഉളിയില്‍ ദാറുല്‍ ഫലാഹില്‍ ടി.പി അബ്ദുള്‍ലത്തീഫ് – ഫര്‍ഹത്ത് ദമ്പതികളുടെ മകനാണ് .ഭാര്യ: ഹസ്‌ന യൂസഫ്.
സഹോദരിമാര്‍:റജുല,നജ്‌ല.