ഇരിട്ടി പുതിയ ബസ്റ്റാൻഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ മോഷണം

ഇരിട്ടി പുതിയ ബസ്റ്റാൻഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ മോഷണം














ഇരിട്ടി പുതിയ ബസ്റ്റാൻഡിലെ  വസ്ത്രവ്യാപാര സ്ഥാപനത്തിൽ  വൻ മോഷണം.  ബസ്റ്റാൻഡ് വൺവേ റോഡിൽ മുസ്‌ലിം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പരാഗ് ഫാഷൻ എന്ന  വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൽ ബാഗിൽ ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം  രൂപ കളവ്  പോയതായി കാണിച്ച്  സ്ഥാപന ഉടമ മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഫിറോസ്  ഇരിട്ടി പോലീസിൽ  പരാതി നൽകി.