അയര്‍ലന്റില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്റില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍


അയര്‍ലന്റ്: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി അയര്‍ലന്റില്‍ അറസ്റ്റില്‍.നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിച്ചിരുന്ന ജോസ്മാന്‍ ആണ് അറസ്റ്റിലായത്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിടുകയായിരുന്നു. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

ജോസ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് തുടങ്ങും. കൊലപാതക ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.