മട്ടന്നൂരിൽ രണ്ടു പേര്‍ക്ക് നായയുടെ കടിയേറ്റു
മട്ടന്നൂര്‍ നഗരസഭയിലെ രണ്ടു പേര്‍ക്ക് നായയുടെ കടിയേറ്റു. മട്ടന്നൂര്‍ കോളേജ് റോഡിലെ ഫെമിനാസിലെ ഫഹീം മുസ്തഫയ്ക്കും ഏളന്നൂരിലെ വി.വി. ലക്ഷ്മണനാണു കടിയേറ്റത്. മിനി സ്റ്റേഡിയത്തിലേക്ക് കളിക്കാന്‍ പോകുന്നതിനിടെയാണ് ഫഹീം മുസ്തഫയ്ക്ക് കടിയേറ്റത്.
കടയില്‍ പോയി വരുമ്പോള്‍ പിറക് വശത്തു കൂടി വന്നാണ് നായ ലക്ഷ്മണനെ ആക്രമിച്ചത്. കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
ഓടകടവ് വി.വി. തങ്കത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ട പശു കിടാവിനും കടിയേറ്റു.