കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; കോഴിക്കോട് പറമ്പിലേക്ക് തലകീഴായി മറിഞ്ഞ് അപകടം
കോഴിക്കോട് ഓമശ്ശേരിയിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് ഓമശ്ശേരിയിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ഫഫാസ് (25 )സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്. നായ കുറുകെ ചാടിയതോടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമശ്ശേരി നീലേശ്വരം മാങ്ങാപ്പൊയിലാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ ചാടിയപ്പോൾ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു. ഫഫാസിന്റെയും സിൽസിനയുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.