ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ കൊട്ടിയൂരിൽ വെച്ച് പോലീസ് പിടികൂടി

ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ കൊട്ടിയൂരിൽ വെച്ച് പോലീസ് പിടികൂടി


കൊട്ടിയൂർ:പേര്യ വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്‌ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു‌. കൊട്ടിയൂരിൽ വെച്ചാണ് മോഷ്‌ടാക്കളെ പിക്ക്അപ്പ് വാഹനം
അടക്കം അറസ്റ്റ് ചെയ്‌തത്. വരയാൽ സ്വദേശി ഉച്ചമ്പത്ത് വിപിനൻ, തലശ്ശേരി എരഞ്ഞോളി സ്വദേശി സമീഷ് സജീവൻ, കണ്ണൂർ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തു. പോലീസ് ഇൻസ്പെക്ടർ എംടി ജേക്കബ്ബ്, എസ്ഐ വിമൽ ചന്ദ്രൻ,എഎസ്ഐ ബിജുവർഗ്ഗീസ്, സിപിഒമാരായ നിശാന്ത്, പ്രവീൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.