ഇരിട്ടി: സെറിബ്രൽ പാഴ്‌സി ബാധിച്ച് തളർച്ചയിലായ ശിവപുരത്തെ 14 കാരൻ ദേവതീർത്ഥന്റെ പ്രധാന ആഗ്രഹമായിരുന്നു തന്നെ ചേർത്തു പിടിക്കുന്ന പ്രവീൺ മാമനെ അനുമോദിക്കണം എന്നത്.

ദേവതീർത്ഥന്റെ ആഗ്രഹം സഫലമായി;ചേർത്തു പിടിക്കുന്ന 'പ്രവീ ൺ മാമനെ' അനുമോദിച്ചു.
















ഇരിട്ടി: സെറിബ്രൽ പാഴ്‌സി ബാധിച്ച് തളർച്ചയിലായ 14 കാരൻ ദേവതീർത്ഥന്റെ പ്രധാന ആഗ്രഹമായിരുന്നു തന്നെ ചേർത്തു പിടിക്കുന്ന പ്രവീൺ മാമനെ അനുമോദിക്കണം എന്നത്.

സ്വകാര്യ ബസ് ജീവനക്കാരനായ പ്രവീണിനെ അനുമോദിക്കുന്നതിന് അമ്മയ്ക്കൊപ്പം ആർ.ടി.ഒ ഓഫീസുകളും കയറി തന്റെ ആഗ്രഹം പങ്കുവെച്ചു. 


ഇരിട്ടി - തലശേരി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസ്സിലെ കണ്ടക്ടറാണ് പ്രവീൺ. 

നടക്കാൻ പറ്റാത്ത  ദേവതീർത്ഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബസ്സിൽ കയറ്റുന്നതും ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കുന്നതും അമ്മയുടെ തോളിലേക്ക് എടുത്തുവെക്കുന്നതും പ്രവീൺ ആയിരുന്നു. എന്തുകാര്യത്തിനും കുടുംബത്തിനൊപ്പം നിഴലായി നില്ക്കുന്ന പ്രവീൺ അങ്ങനെ ദേവതീർത്ഥന്റെ മാമനായി മാറി.
 മാമനെ  ആദരിക്കണമെന്നത് ദേവതീർത്ഥന്റെ വലിയ ആഗ്രഹവുമായി  . അമ്മയ്‌ക്കൊപ്പം ഇരിട്ടി ആർ.ടി.ഒ ഓഫീസിൽ എത്തി ദേവതീർത്ഥൻ ആഗ്രഹം പങ്കുവെച്ചു. 

ശിവപുരം ഹയർസെക്കൻ്ററി സ്‌കൂൾ വിദ്യാർത്ഥിയായ ദേവതീർത്ഥൻ ഉരുവച്ചാൽ എടപ്പഴശ്ശിയിലെ ശ്രീദീപത്തിൽ പ്രജിഷയുടെ മകനാണ്. 

തളർച്ചയിലായ ദേവതീർത്ഥൻ തുടർ ചികിത്സയിലാണ്.പ്രവീണിന്റെ സുമനസാണ് കുടുംബത്തിനും തണലായി മാറുന്നത്. മികച്ച ചിത്രകാരൻ കൂടിയായ ദേവതീർത്ഥൻ. കൈക്ക് ബലക്ഷയം ഉള്ളതിനാൽ ബ്രഷ് പല്ലുകൊണ്ട് കടിച്ചുപിടിച്ചാണ് ചിത്രം വരക്കുന്നത്.
ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയും നേരത്തെ  ഇരിട്ടി ജോയിന്റ് ആർ.ടി.ഒ ആയിരുന്ന വി. സാജുവിന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് പ്രവീണിനെ ആദരിക്കാൻ തീരുമാനിച്ചു. ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണ യോഗം ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടൈറ്റസ് ബെന്നി അധ്യക്ഷനായി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി. സാജുവിനേയും കണ്ടക്ടർ പ്രവീണിനേയും ചെയർ പേഴ്‌സൺ ആദരിച്ചു. ഇരിട്ടി ജോയിന്റ് ആർ.ടി.ഒ വൈകുണ്ട്ഠൻ, എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ സി.എപ്രദീപ്കുമാർ , സൂപ്രണ്ട് കിഷോർകുമാർ, എ.എം.വിമാരായ പി.പ്രേംനാഥ്, സുമോദ് മോഹൻ, ബസ് ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളായ  പ്രഭാകരൻ അമൃത, അജയൻ പായം, സാബു സെന്റ് ജൂഡ്, ഇ.കെ സോണി, ഇരിട്ടി പ്രസ്‌ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ എന്നിവർ സംസാരിച്ചു.