പടിയൂര്‍ വനിതാ ശിശു വികസന വകുപ്പ്, സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി, പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീന്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൗമാരം കരുത്തും കരുതലും- ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്













ഇരിട്ടി : പടിയൂര്‍ വനിതാ ശിശു വികസന വകുപ്പ്, സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി, പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീന്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പടിയൂര്‍ ഗവ. എച്ച്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് കെ.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടീന്‍സ് ക്ലബ് കണ്‍വീനര്‍ റൂബി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആയുര്‍ സ്പര്‍ശം മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ സി.സേനന്‍, ഡബ്ല്യുസിഡി ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്യ സുകുമാരന്‍ എന്നിവര്‍ ക്ലാസെടുത്തു. സ്‌കൂള്‍ കൗണ്‍സിലര്‍ എം.സെമീന, അധ്യാപിക ആതിര വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.