ഇടത് സ്വതന്ത്രനായി മത്സരിക്കാൻ പി സരിൻ; സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനം

ഇടത് സ്വതന്ത്രനായി മത്സരിക്കാൻ പി സരിൻ; സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനം



പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നടത്തിയ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിൻ ഇനി കേരളത്തിൽ സിപിഎമ്മിനൊപ്പം നിൽക്കും. മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന സരിൻ നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.

വിവാദങ്ങൾക്കിടെ പി സരിന് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് മുന്നോട്ട് വന്നിരുന്നു. സരിൻ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ടായിരുന്നു