കേസെടുത്തിട്ടും രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു; വിഷയം സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശം സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വിഡി സതീശൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്നും എന്നാൽ പഞ്ചായത്തിൽ പുല്ല് പറിക്കാൻ കാശ് കൊടുക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അതുപോലെ തന്നെ വേക്കൻസികൾ റിപ്പോർട്ട് കൃത്യമായി ചെയ്യുന്നില്ല. വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ജീവനക്കാരുടെ വൻ കുറവാണുള്ളത്. സി.പി.ഒ ലിസ്റ്റ് എത്തിയിട്ട് 7 മാസമായി. എന്നാൽ ഒന്നാം റാങ്കുകാരന് ഇതുവരെ ജോലി നൽകിയിട്ടില്ല.