ആലപ്പുഴയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവം; ആത്മഹത്യക്ക് ശ്രമിച്ച് രണ്ടാം പ്രതി

ആലപ്പുഴയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവം; ആത്മഹത്യക്ക് ശ്രമിച്ച് രണ്ടാം പ്രതി

ആലപ്പുഴ: ആലപ്പുഴയിൽ പോലിസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞുടച്ച സംഭവത്തിലെ രണ്ടാം പ്രതി ആത്ഹത്യക്ക് ശ്രമിച്ചു.  രണ്ടാം പ്രതി ഗപ്പി എന്ന ഷിയാസ് ആണ് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സാരമായ പരിക്ക് ഇല്ലാത്തതിനാൽ ഡിസ്ചാർജ് ആയ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.