ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഓഫിസ് ഉദ്ഘാടനം

ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഓഫിസ് ഉദ്ഘാടനം

















ഇരിട്ടി: ഇരിട്ടി കേന്ദ്രീ കരിച്ച് പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-സാഹിത്യ  ജനകീയ കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച്  ഇരിട്ടി കീഴൂർ വി യു പി സ്കൂളിന് മുൻവശം പ്രവർത്തനം ആരംഭിക്കുന്ന ഓഫിസ്  നാടൻ പാട്ട് കലാകാരി  അനുശ്രീ പുന്നാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. കെ. ശശിധരൻ അധ്യക്ഷനായി.  ഇരിട്ടി നഗരസഭ കൗൺസിലർ  പി.പി. ജയലക്ഷ്മി മുഖാതിഥിയായി. ഡോ.ജി.ശിവരാമകൃഷ്ണൻ, കെ.ശ്രീലേഷ്, അബു ഉവ്വാപള്ളി, കെ.സുരേഷ്, കെ.മോഹനൻ, സി.കെ. ലളിത, സന്തോഷ് കോയിറ്റി, മനോജ് അത്തിത്തട്ട്, സി. ബാബുഎന്നിവർ സംസാരിച്ചു.