ക്ലീനിംഗ് ജോലിക്കിടെ അപകടം; അബുദാബിയിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു

ക്ലീനിംഗ് ജോലിക്കിടെ അപകടം; അബുദാബിയിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു

അബുദാബി: യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. ക്ളീനിംഗ് ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് രണ്ടുപേർ മരിച്ചത്.