തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മിംസ്സ് ആശുപത്രിയുമായും അർച്ചന ആശുപത്രിയുമായും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 









ഇരിട്ടി : തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന  മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മിംസ്സ് ആശുപത്രിയുമായും അർച്ചന ആശുപത്രിയുമായും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. 
ഞായറാഴ്ച  എടൂർ സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ്  അഡ്വ. സണ്ണി ജോസഫ് എം എൽ എ  ഉദ്ഘാടനം ചെയ്തു. സംവിധായകൻ അഖിൽ മാരാർ മുഖ്യ സന്ദേശം നല്കി. സിനിമാ താരം റോഷൻ മാത്യു, തിരക്കഥാകൃത്ത് ഷാഹി കബീർ, നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ, ഫാ. ആൻ്റണി, ഫാ. തോമസ് വടക്കേമുറി, ഇരിട്ടി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ, ചന്ദ്രൻ തില്ലങ്കേരി, വി. ടി. തോമസ്, സാജു യോമസ്, കെ. ടി. നസീർ, ഷിജി  നടുമ്പറമ്പിൽ, അയ്യൂബ് ആറളം, അലക്സ് , അമൽ മാത്യു തുടങ്ങിയവർ സംസാരിച്ചു. ഗൈനക്കോളി, പീഡിയാട്രിക്, സ്ക്കിൻ, ജനറൽ മെഡിസിൻ തുടങ്ങി അലോപ്പതി  വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ആയുർവേദ,  നേത്ര വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും മരുന്നുകളും മെഡിക്കൽ ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മൻ, പ്രോഗ്രാം കോർഡിനേറ്റർ രോഹിത് കണ്ണൻ തുടങ്ങിയവർ പരിപാടിക്കൾക്ക് നേതൃത്വം നല്കി. 
പടം