ബസിനകത്ത് പുകവലി, ജീവനക്കാരോട് മോശമായി പെരുമാറി; ബസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി ഡ്രൈവർ, യുവാക്കൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിനകത്ത് പുകവലിക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യുവാക്കൾ പിടിയിൽ. കാക്കനാട് തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസിലാണ് സംഭവം. വൈപ്പിൻ സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാനി എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന ഉടനെ ഡ്രൈവര്‍ ബസ് നേരെ സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു.