@ameen white
മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ശിവപുരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശാസ്ത്രം, ഗണിതശാസ്ത്രം മേളകള്‍ ബുധനാഴ്ചയും സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകള്‍ വ്യാഴാഴ്ചയുമാണ് നടക്കുക.
ഉപജില്ലയിലെ 85 വിദ്യാലയങ്ങളില്‍ നിന്നായി എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍ നിന്നും 4,500 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുക.
ബുധനാഴ്ച രാവിലെ ഉദ്ഘാടന സമ്മേളനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍വ്വഹിക്കും. ഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ വി.പി. ബാലഗംഗാധരന്‍ മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ എ.ഇ.ഒ. കെ.കെ. രവീന്ദ്രന്‍, പ്രിന്‍സിപ്പള്‍ പി.ടി. ജിജേഷ്, എച്ച്.എം. പി.എം. രാജീവന്‍, പി.ടി.എ. പ്രസിഡന്റ് ടി. മഹ്‌റൂഫ്, പ്രോഗ്രാം ചെയര്‍മന്‍ ശിഹാബ് പട്ടാരി, പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ജിത്ത് പഴശ്ശി എന്നിവര്‍ പങ്കെടുത്തു.