മരിച്ചെന്ന് കരുതി, കെട്ടി വലിക്കുന്നതിനിടെ ശ്വാസം! 10ലേറെ തവണ വിജയലക്ഷ്മിയെ വെട്ടി;പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മരിച്ചെന്ന് കരുതി, കെട്ടി വലിക്കുന്നതിനിടെ ശ്വാസം! 10ലേറെ തവണ വിജയലക്ഷ്മിയെ വെട്ടി;പോസ്റ്റ്മോർട്ടം റിപ്പോർട്ട്


ആലപ്പുഴ: അമ്പലപ്പുഴയിൽ ആണ്‍സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നിൽ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. വാക്ക് തർക്കത്തിനിടെ ജയചന്ദ്രൻ പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണു. അബോധാവസ്ഥയിലായ വിജയലക്ഷ്മി മരിച്ചുവെന്ന ധാരണയിലാണ് കുഴിച്ചുമൂടാൻ പ്രതി ജയചന്ദ്രൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി 

വിജയലക്ഷ്മിയെ കയർകെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ഉണർന്നതോടെയാണ് അരുംകൊല നടത്തിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടി. തലയിൽ പത്തിലേറെ തവണ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

എന്നാൽ തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണം. വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷമാണ് സ്വർണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റിയ ശേഷം മൃതദേഹം കുഴിയിലിട്ട് മൂടിയത്. നായകള്‍ കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയിൽ നിരത്തിയത്. നിലവിൽ കരുനാഗപ്പള്ളി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. കൊലപാതകം നടന്നനത് അമ്പലപ്പുഴയിലായതിനാൽ കേസ് വൈകാതെ മറ്റു നടപടികള്‍ക്കായി അമ്പലപ്പുഴ പൊലീസിന് കൈമാറും. പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപ്ത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ മൃതദേഹം ഒറീസയിലുള്ള സഹോദരനെത്തിയ ശേഷം സംസ്കരിക്കും.

അഴീക്കൽ ഹാർബറിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മിൽ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേർപെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു വിജയ ലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വർഷമായി ജയചന്ദ്രന് അടുപ്പമുണ്ട്.  അങ്ങനെയിരിക്കേ വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ജയചന്ദ്രൻ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്‍റെ ചുരുളഴിയുന്നതും.