കണ്ണൂർ : കണ്ണൂർ ഫ്ളവർ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (കെ എ ഫ് എഫ് പി ഒജില്ലയിലെ പുഷ്‌പ കർഷകരുടെ കൂട്ടായ്മ കണ്ണൂർ ഫ്ളവർ ഫസ്റ്റ് 2024 നടത്തുന്നു. നവംബർ 27 മുതൽ ഡിസംബർ 2 വരെ കലക്ട്രേറ്റ് മൈതാനിയിലാണ് ഫ്ളവർ ഫസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് ഇ കെ അജിമോൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫ്ലവർ ഫെസ്റ്റിൻ്റെ ഉൽഘാടനം 27 ന് ജില്ലാ കലക്ടർ അരുൺ കെ വിജയനും കെ എഫ് എഫ് ഇ ഒ യുടെ ഉൽഘാടനം 29 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉൽഘാടനം ചെയ്യും. 145 പുഷ്‌പകർഷകർ കെ എഫ് എഫ് പി ഒ വിൽ അംഗളായിട്ടുണ്ടെന്നും അവർ ഉൽപ്പാദിപ്പിച്ച വാണിജ്യ പു കൃഷിക്ക് ഉതകുന്നതുമായി ചെടികളുടെപ്രദർശനവും വിപണനവുമാണ് മേളയിലെ ആകർഷണം.
ഫെസ്റ്റിന്റെ ഭാഗമായി കാർഷിക സെമിനാർ വർക്ക് ഷോപ്പ്, എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ടാകും. അതോടൊപ്പം വിവിധ ഏജൻസികളുടെ വാണിജ്യ സ്റ്റാളുകൾ, ഫു കോർട്ട്, ഫൺ പാർക്ക് എന്നിവയും ഒരുക്കീട്ടുണ്ടെന്ന് അജിമോൾ പറഞ്ഞു.
വാർത്താ സമ്മേളത്തിൽ ഭാരവാഹികളായഎം കെ അനീഷ് കുമാർ, കെ രാജൻ, സി ജ്യോതിന്ദ്രൻ, പി സുബൈദ എന്നിവരും പങ്കെടുത്തു