കെബെര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒരു മാറ്റവുമായിട്ടാണ് ആതിഥേയരെത്തിയത്. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്‌സ ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇരു ടീമുകളുടേയം പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, അവേഷ് ഖാന്‍.
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റാന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.
ലീഡെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇത്തവണയും സഞ്ജുവിന്റെ ബാറ്റിലേക്കാണ് ആരാധഖര്‍ ഉറ്റുനോക്കുന്നത്.
പിച്ച് റിപ്പോര്‍ട്ട്
പരമ്പരാഗതമായി പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് ജോര്‍ജ് പാര്‍ക്ക്. ഡര്‍ബനിലെ അപേക്ഷിച്ച് സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കൂടുതല്‍ പേസും ബൗണ്‍സും ലഭിക്കും. പേസ് ഇഷ്ടപ്പെടുന്ന സഞ്ജുവിനെ പോലെയുള്ള താരങ്ങള്‍ക്ക് അനുയോജ്യമാണ് ഗ്രൗണ്ട്. ടോസ് ഒരു നിര്‍ണായക ഘടകമാകില്ല. നാല് മത്സങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീം രണ്ട് തവണ ജയിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും ജയിക്കുകയായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിലെ ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 128 റണ്‍സാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരുടെ സ്‌കോര്‍ 100. അവസാനം നടന്ന 10 മത്സരങ്ങളില്‍ 86 വിക്കറ്റാണ് പേസര്‍മാര്‍ വീഴ്ത്തിയത്. സ്പിന്നര്‍മാര്‍ 22 വിക്കറ്റും സ്വന്തമാക്കി.