പാലക്കാട്> പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് 70 ശതമാനം കടന്നു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ അവസാനിച്ചിട്ടില്ല. ഇനിയും വോട്ട് ചെയ്യാത്ത വോട്ടർമാർക്കായി പ്രത്യേകം ടോക്കൺ നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. പാലക്കാട് നഗരസഭയിൽ പോളിങ് പൂർണമായി.
വോട്ടെടുപ്പ് സമയത്ത് വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിൽ ബിജെപി–യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നു.
പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ രംഗത്തുള്ളത് 10 സ്ഥാനാർഥികളാണ്. ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്റ്റെതസ്കോപ്പ്), സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി, ചിഹ്നം: കൈ), എം രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻതോട്ടം), എൻഎസ്കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പുകർഷകൻ), എസ് ശെൽവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശേരി സിദ്ദിഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച്).
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് 70 ശതമാനം
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് 70 ശതമാനം