വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ട് നാളെ

വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ട് നാളെ


വയനാട് > വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ് നാളെ. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ അവസരം. നിലമ്പൂർ ഫോറസ്റ്റ് കോൺഫറൻസ് ഹാളിലാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. നേരത്തെ ഫോറം 12 ഡി സമർപ്പിച്ച അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് രാവിലെ ഒൻപത് മുതൽ വോട്ട് രേഖപ്പെടുത്താം. ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് മണ്ഡലങ്ങളിലെയും വോട്ടർമാർക്ക് ഈ കേന്ദ്രത്തിൽ വോട്ട് ചെയ്യാം.