കോഴിക്കോട് ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.
തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്. കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.