ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് എൻ എസ് എസ് യൂണിറ്റ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, നയനീതി പോളിസി കലക്ടീവ് എന്നിവയുടെ സഹകരണത്തോടെ ദിശ ശില്പശാല സംഘടിപ്പിച്ചു

ദിശ ശില്പശാല നടത്തി 




















ഇരിട്ടി : മഹാത്മാ ഗാന്ധി കോളേജ് എൻ എസ് എസ് യൂണിറ്റ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, നയനീതി പോളിസി കലക്ടീവ് എന്നിവയുടെ  സഹകരണത്തോടെ  ദിശ ശില്പശാല സംഘടിപ്പിച്ചു. എം ജി കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ പരിപാടി ഉദ്‌ഘാടനം  ചെയ്തു. നയനീതി പോളിസി കലക്റ്റീവ് ട്രെയിനർ  ലിപിൻ രാജശേഖരൻ വിഷയാവതരണം നടത്തി.
മാറുന്ന കാലഘട്ടത്തിൽ ജോലി സാധ്യതകളിലും അത് കണ്ടെത്തുന്നതിലും വന്നു കൊണ്ടിരിക്കുന്ന നൂതന സംവിധാനങ്ങളെ പരിപാടിയുടെ ഭാഗമായി അദ്ദേഹം  എൻ എസ് എസ് വളന്റിയർമാർക്ക് പരിചയപ്പെടുത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം.അനുപമ, ഇ.രജീഷ്  എന്നിവർ സംസാരിച്ചു. കെ. സി. ജെന്നി ചടങ്ങിന് നന്ദി പറഞ്ഞു.