തീ കായാനായി ചപ്പു ചവര്‍ കൂട്ടിയിട്ടു കത്തിച്ചു; വിഷപ്പുക ശ്വസിച്ച് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു
സൂറത്ത്; തണുപ്പത്ത് തീ കായാനായി ചപ്പുചവര്‍ കൂട്ടിയിട്ടു കത്തിച്ച മൂന്ന് പെണ്‍കുട്ടികള്‍ വിഷപുക ശ്വസിച്ച് മരിച്ചു.
ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിതാ മഹന്തോ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സൂറത്ത് വ്യവസായ മേഖലയിലാണ് സംഭവം.
ചപ്പു ചവര്‍ കൂട്ടിയിട്ടു കത്തിച്ച് ചുറ്റും ഇരിക്കുകയായിരുന്നു ഇവര്‍. തീക്കു ചുറ്റും കളിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിതയായും ബോധരഹിതരായും പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചതായി സച്ചിന്‍ ജിഐഡിസി-1 പൊലീസ് പറഞ്ഞു