മാവോയിസ്റ്റ് സാനിധ്യം സംശയിക്കുന്ന വനാതിർത്തികളിൽ പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി
ഇരിട്ടി: മാവോയിസ്റ്റ് സാനിധ്യം സംശയിക്കുന്ന വനാതിർത്തികളിൽ പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി.
കർണ്ണാടക- കേരളാ വനാതിർത്തികളിലാണ് പ്രത്യേക സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത്. മാവോയിസ്‌റ്റ് നേതാവ് വിക്രംഗൗഡ കർണ്ണാടക നക്‌സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇതിനിടെ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സംഘത്തിലുള്ളവർ കേരളാ വനത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനമേഖലയിൽ പോലീസ് നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത്.