പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗം തന്നെന്ന് ബോംബെ ഹൈക്കോടതി. യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
10 വര്‍ഷം കഠിന തടവാണ് കീഴ്‌ക്കോടതി യുവാവിന് വിധിച്ചത്. ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് വിവാഹം ചെയ്‌തെന്നുമാണ് യുവാവിനെതിരെയുള്ള കേസ്. വിവാഹം ചെയ്‌തെങ്കിലും പെണ്‍കുട്ടി കടന്നുപോയ ദുരവസ്ഥ ഇല്ലാതാകുന്നില്ലെന്നും കോടതി അറിയിച്ചു.
മഹാരാഷ്ട്ര വാര്‍ധ സ്വദേശിയ്‌ക്കെതിരെ 2019ല്‍ ആണ് പെണ്‍കുട്ടി കേസ് ഫയല്‍ ചെയ്തത്. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിയമപരമായ പ്രായം 18 വയസാണെന്നും കോടതി ചൂണ്ടിക്കാട്ടി.