അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരേ മുഴക്കുന്ന് പഞ്ചായത്ത് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി
ഇരിട്ടി: ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും അശാസ്ത്രീയവുമായി നടത്തിയ വാർഡ് വിഭജനത്തിനെതിരെ യു ഡി എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം ചെയ്തു. ചാത്തോത്ത് മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു . ഒ. ഹംസ, പി. പി. മുസ്തഫ, കെ. പി. നമേഷ്, എം. കെ. മുഹമ്മദ്, കെ. എം. ഗിരീഷ്, കെ. കെ. സജീവൻ, കെ. വി. റഷീദ്, സിബി ജോസഫ്, ബി. മിനി, സി. നസീർ, ദീപ ഗിരീഷ്, ടി. കെ. അയ്യൂബ് ഹാജി, സജിതാ മോഹനൻ, മാഹിൻ മുഴക്കുന്ന്, എം. കെ. കുഞ്ഞാലി, ഇ. ഹമീദ്, അമൽ ബാബുരാജ്, ഇ. പി. ലത്തീഫ് എന്നിവർ സംസാരിച്ചു .