യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ

യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ


കൊല്ലം തെന്മലയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനായി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയുടെ വീട്ടിലെത്തിയ നിഷാദിനെ ഒരുസംഘം ആളുകൾ ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. യുവാവിനെ പിടികൂടിയ ആളുകൾ ഇയാളെ അടുത്തുള്ള പോസ്റ്റിൽ കെട്ടിയിട്ട് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കമ്പിവടി അടക്കമുള്ളവ ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു