എടയാർ വടക്കുമ്പാട് ക്ഷേത്രത്തിൽ റോബോട്ടിക് ആനയെത്തുന്നു

എടയാർ വടക്കുമ്പാട് ക്ഷേത്രത്തിൽ റോബോട്ടിക് ആനയെത്തുന്നു



































  
എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്‌ച വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആന എത്തുന്നു. 

ഡൽഹിയിലെ മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യയാണ് സമർപ്പിക്കുന്നത്. ഗജവീരൻമാരുടെ ലക്ഷണങ്ങളിൽനിന്ന് ഒട്ടും പിറകിലല്ലാത്ത റോബോട്ടിക് ആനയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും.

600 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള റോബോട്ടിക് ആനയെ ചാലക്കുടിയിലെ സ്ഥാപനമാണ് നിർമിച്ചത്. ആറുലക്ഷം രൂപയാണ് നിർമാണച്ചെലവ്.

 മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന ആന യഥാർഥ ആനയുടെ പ്രതീതിയുണ്ടാക്കും. എഴുന്നെള്ളിപ്പിനായി പുറത്ത് കയറുന്നവരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബ്ബർ എന്നിവയാണ് നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്‌തുക്കൾ. ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തനം.