പി എം വിശ്വകർമ്മ യോജന രജിസ്ട്രേഷൻ ക്യാമ്പ്
ഇരിട്ടി : വിശ്വകർമ്മ സർവീസ് സൊസൈറ്റി പയഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ പി എം വിശ്വകർമ്മ യോജന രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ. കെ. ഇന്ദുമതി, എൻ. പി. സുധാകരൻ, എസ്. ഓമനക്കുട്ടൻ, എ. രാജേഷ്, പി.പി. ജൂന എന്നിവർ സംസാരിച്ചു.