പൗരത്വപ്രതിഷേധം; ഗൾഫിഷ ഫാത്തിമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി> 2020 ലെ പൗരത്വപ്രതിഷേധവുമായി അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
നാല് വർഷവും 7 മാസവുമായി ഗൾഫിഷ ജയിലിലാണ്. ഇവരുടെ ഹർജി നവംബർ 25ന് കേൾക്കാൻ ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.